ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന മലയാളത്തിന്റെ ഈ പ്രിയ അഭിനേതാക്കൾ പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ ഏറ്റവും ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ബീനയ്ക്ക് കോവിഡ് ബാധിച്ച്, ചികിത്സയിലാണ്. ലൊക്കേഷനിൽ നിന്നാണ് ബീന ആന്റണിക്ക് കോവിഡ് ബാധിച്ചത്. മകനോടൊപ്പമുള്ള യൂട്യൂബ് വിഡിയോയിലാണ് മനോജ് ഈ വാർത്ത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. പലപ്പോഴും സംസാരത്തിനിടെ സങ്കടം സഹിക്കാനാകാതെ കരയുന്ന മനോജിനെയാണ് വിഡിയോയിൽ കാണുക. മകനും പലപ്പോഴും കരയുന്നു.

‘‘ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു ബീന. എന്നാൽ ശാരീരിക വിഷമതകള്‍ കൂടിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റിൽ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങൾ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും ഒന്നും പറഞ്ഞില്ല. ഐ.സി.യു നോക്കണമെന്ന് ഒരു ദിവസം ഡോക്ടർ പറഞ്ഞു. ആവശ്യം വേണ്ടി വന്നാലോ. രോഗം കൂടിയാൽ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല. പിറ്റേ ദിവസം ചെറിയ മാറ്റം കണ്ടു. ഇന്നലെ ആശുപത്രിയിൽ നിന്നു വിളിച്ചു. കുഴപ്പമില്ല. നല്ല മാറ്റം കാണുന്നു. നാളത്തെ എക്സ് റേയാണ് പ്രധാനം. ഭയക്കാനില്ലെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ഇന്നു രാവിലെ എക്സ് റേ എടുത്തു. ദൈവം കാത്തു നല്ല പുരോഗതിയുണ്ട്. പേടിക്കാനില്ലെന്ന് ഡോക്ടർ പറഞ്ഞു’’. – മനോജ് പറയുന്നു. ഒപ്പം നിന്നവരോട് താരം നന്ദി പറയുന്നുണ്ട്.

ADVERTISEMENT

വിഡിയോ –

ADVERTISEMENT
ADVERTISEMENT