ADVERTISEMENT

ദിലീഷ് പോത്തൻ നായകനാകുന്ന ‘മനസാ വാചാ’ യുടെ ടീസർ എത്തി. ധാരാവി ദിനേശ് എന്ന ഒരു കള്ളൻ കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുക. നേരത്തെ എത്തിയ പ്രോമോ സോങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെൻഡിങ് ആയിരുന്നു.

നവാഗതനായ ശ്രീകുമാർ പൊടിയനാണ് ‘മനസാ വാചാ’ സിനിമയുടെ സംവിധായകൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.

ADVERTISEMENT

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം : എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT