Friday 08 December 2023 11:09 AM IST : By സ്വന്തം ലേഖകൻ

‘എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’: ചിത്രങ്ങൾ വൈറൽ

gopi-sunder

സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മയോനി എന്ന പ്രിയ നായർ. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്നാണ് തന്നെ ചേർത്തുപിടിച്ചിരിക്കുന്ന ഗോപിയുടെ ചിത്രങ്ങൾക്കൊപ്പം മയോമി കുറിച്ചത്. ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്.

മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറല്‍ ആയിരുന്നു. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം ഗോപി പങ്കുവച്ചത് ചർച്ചയായിരുന്നു.