‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ’! ചർച്ചയായി മീനാക്ഷിയുടെ കുറിപ്പ്: ചിത്രം വൈറൽ
Mail This Article
×
വൈറൽ ആയി നടന്‍ ദിലീപിന്റെ മകളും മലയാളത്തിന്റെ പ്രിയ താരപുത്രിയുമായ മീനാക്ഷി ദിലീപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിയും നടിയുമായ നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചതാണ് ചർച്ചയാകുന്നത്.
‘I dont believe in soulmates but...’ എന്നാണ് നമിതയെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.
നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നൃത്തവിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ.’–നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു.