ADVERTISEMENT

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരപുത്രിമാരിൽ ഒരാളാണ് ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. സിനിമ രംഗത്തേക്ക് കടന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ളയാളാണ് മീനാക്ഷി.

ഇപ്പോഴിതാ, സുഹൃത്തിനൊപ്പമുള്ള മീനാക്ഷിയുടെ ഒരു പുതിയ വിഡിയോയാണ് വൈറൽ. ആര്‍ക്കിടെക്‌ടും മീനാക്ഷിയുടെ സുഹൃത്തുമായ കൃഷ്ണയാണ് ബീച്ചില്‍ ആടിപ്പാടി ആഘോഷിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കിട്ടത്.

ADVERTISEMENT

ബീച്ചിൽ ആടിപ്പാടി ഓടുകയും, വിഡിയോ എടുക്കുകയും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യുന്ന മീനാക്ഷിയെയും കൂട്ടുകാരിയെയും വിഡിയോയിൽ കാണാം.

നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT