നടി മീര നന്ദന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി ഭർത്താവ് ശ്രീജുവും താരത്തിന്റെ പ്രിയപ്പെട്ടവരും. നസ്രിയ നസീം ഉൾപ്പടെയുള്ള സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു. നവംബർ 26നായിരുന്നു പിറന്നാളെങ്കിലും ആഘോഷം കഴിഞ്ഞ ദിവസമായിരുന്നു.
അവതാരകയായി കരിയർ തുടങ്ങിയ മീര ദിലീപിന്റെ നായികയായി മുല്ലയിലൂടെയാണ് സിനിമാരംഗത്ത് സജീവമായത്. സിനിമയില്‍ നിന്നു ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തു വരികയാണ് മീര ഇപ്പോൾ.