ADVERTISEMENT

നട‌ൻ മേള രഘു (ചേർത്തല പുത്തൻവെളി ശശിധരൻ) അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.

സംവിധായകൻ കെ.ജി.ജോർജിന്റെ ‘മേള’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്. 30ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഭാര്യ: ശ്യാമള. മകൾ: ശിൽപ.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT