Monday 06 December 2021 09:19 AM IST : By സ്വന്തം ലേഖകൻ

‘ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടന്നു, വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കരുത്’: ലൈവിൽ എത്തി മോഹൻലാൽ

mohanlal

തന്റെ പുതിയ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയതാരം.

‘സിനിമയെ, നാടിനെ സ്നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം. നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് പിന്നിൽ ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളുണ്ട്. ഈ ചിത്രത്തിന് നൽകുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. മലയാള സിനിമയിൽ വലിയ ചിത്രങ്ങൾ കുറവാണ്. ഇനിയും വലിയ ചിത്രങ്ങൾ ഉണ്ടാകണം. ദൗർഭാഗ്യവശാൽ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നുണ്ട്. പൈറേറ്റഡ് കോപ്പികൾ പ്രചരിപ്പിക്കരുത്, അത് നിയമവിരുദ്ധമാണ്. ഒരുപാട് ആളുകളുടെ സ്വപ്നങ്ങളെ തകർക്കുകയാണ് അതിലൂടെ സംഭവിക്കുന്നത്. പൈറസിയിൽ നിങ്ങൾ പെട്ട് പോകരുത്.

ഈ സിനിമയ്ക്ക് തുടക്കത്തിൽ ഒരുപാട് ആവശ്യമില്ലാത്ത പ്രചാരണങ്ങൾ നടന്നു. കാര്‍മേഘമൊക്കെ മാറി. സൂര്യന്‍ കത്തിനില്‍ക്കുന്നത് പോലെ മാറും എന്നാണ് പ്രതീക്ഷ. സിനിമ കാണുന്ന ആര്‍ക്കും അത്തരത്തിലുള്ള കുറ്റങ്ങള്‍ പറയാന്‍ സാധിക്കില്ല. ഒരുപാട് പേരുടെ ജോലിയുടെ ഫലമാണ് സിനിമ. ഇത്തരം പ്രവണതകൾ പാടില്ല. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമയ്ക്കായി അണി ചേരുമെന്ന് വിശ്വസിക്കുന്നു. വീണ്ടും കാണാം’.– മോഹന്‍ലാല്‍ പറഞ്ഞു.

വിഡിയോ –