മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. യുവതാരം ഫഹദ് മോഹൻലാലിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രമാണിത്. ‘എടാ മോനെ! ലവ് യൂ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്.
കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വച്ചായിരുന്നു പ്രിയതാരങ്ങളുടെ കൂടിക്കാഴ്ച. അപ്രതീക്ഷിതമായാണ് ഫഹദ് മോഹൻലാലിനെ കാണാനെത്തിയത്. ഏറെ സമയം മോഹൻലാലിനൊപ്പം ചെലവിട്ട ശേഷമാണ് ഫഹദ് മടങ്ങിയതും.
ഇരുവരും ഒന്നിച്ചുള്ള ചിത്രം ആരാധകർ ഇതിനോടകം ആഘോഷമാക്കിക്കഴിഞ്ഞു. ഒന്നിച്ചുള്ള ഒരു സിനിമ ഇനി എന്നാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.