കൊച്ചി എളമക്കര വീട്ടിൽ അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി പ്രിയനടൻ മോഹൻലാൽ.
മോഹൻലാലിന്റെ ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ മേജർ രവി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തി. റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ടായിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി.