Monday 18 November 2019 10:42 AM IST : By സ്വന്തം ലേഖകൻ

‘ഇത് സുഖമുള്ള ഒരോർമ്മ; വിജയത്തിലും പരാജയത്തിലും ഞങ്ങൾ ഒരുമിച്ച്’; സൗഹൃദചിത്രം പങ്കുവച്ച് മോഹൻലാൽ!

lal-priyan8899

പതിറ്റാണ്ടുകൾ നീണ്ട സൗഹൃദമാണ് നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും തമ്മിൽ. ഇരുവരും ഒരുമിച്ചുള്ള ഒരു പഴയകാല  ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെ കൗതുക ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചതിങ്ങനെ; 

"ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്... സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തിൽ നിന്നാണ്... ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ... ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ... ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നുനിന്ന സൗഹൃദം."

പ്രിയദർശൻ- മോഹൻലാൽ ഒരുമിക്കുന്ന കുഞ്ഞാലി മരയ്ക്കാർ തിയറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. നൂറുകോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. പ്രിയദർശന്റെ 95–ാമത്തെ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ.  

Tags:
  • Movies