ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്കു ശേഷം യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹൻലാൽ നായകനാകുന്നുവെന്ന പ്രഖ്യാപനം ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ, സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക.
രജപുത്ര വിഷ്വൽ മീഡിയ അവതരിപ്പിക്കുന്ന, താൽക്കാലികമായി ‘L 360’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
ഛായാഗ്രഹണം – ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്തിക രഞ്ജിത്. ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കും.