ഇപ്പോൾ എന്റെ കണ്‍മണിക്കുട്ടിയും ജോഷി സാറിന്റെ ചിത്രത്തിൽ: സന്തോഷം കുറിച്ച് മുക്ത

Mail This Article
×
മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകൾ കൺമണി എന്ന കിയാര. സോഷ്യൽ മീഡിയയിലൂടെ താരമായ കൺമണിക്കുട്ടി ഇപ്പോൾ സിനിമാഭിനയത്തിലേക്കും കടന്നിരിക്കുകയാണ്. ‘പത്താം വളവ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ കൺമണി ജോഷി–സുരേഷ് ഗോപി ടീമിന്റെ ‘പാപ്പനി’ലും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയസംവിധായകൻ ജോഷിക്കൊപ്പമുള്ള കൺമണിയുടെ ചിത്രം പങ്കുവച്ച് മുക്ത സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയം.
‘2007 -ൽ (ജോഷി സാര്‍ )സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമ യുടെ ഭാഗമാകുവാന്‍
എനിക്ക് അവസരം ലഭിചു. ഇപ്പോൾ 2022 എന്റെ മകള്‍ കണ്മണിക്കുട്ടികും ജോഷി sir സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ഭാഗമാകുവാൻ സാധിച്ചു’.– മുക്ത കുറിച്ചതിങ്ങനെ.