‘നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ല’: സത്യം ഉടൻ പുറത്തുവരണമെന്ന് മുന്ന
Mail This Article
മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലില്‍ നടൻ മുന്നയും. ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇൻസ്റ്റഗ്രാമില്‍ ഷഹനയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് മുന്ന കുറിച്ചു.
‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർഥനകൾ.’ – മുന്ന കുറിച്ചു.
ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു. സത്യം ഉടൻ പുറത്തുവരണം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല, പ്രാർഥനകൾ മാത്രമെന്നും മുന്ന.
സംഭവത്തിൽ ഷഹനയുടെ ഭർത്താവ് സജാദ് പൊലീസ് കസ്റ്റഡിയിലാണ്.