ADVERTISEMENT

‘മഹേഷിന്റെ പ്രതികാര’മെന്ന സിനിമപോലെ തന്നെ മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ് അതിലെ പാട്ടുകളും. ഇടുക്കിയുടെ ഗ്രാമഭംഗിയും മഹേഷിന്റെ പ്രണയവും വിരഹവുമെല്ലാം വരച്ചുകാട്ടുന്നതിൽ ബിജിബാൽ ഒരുക്കിയ പാട്ടുകൾ വഹിച്ച പങ്ക് വലുതാണ്. ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ എന്ന പേരിൽ മഹേഷിന്റെ പ്രതികാരം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോഴും സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാൽ തന്നെ. ചിത്രത്തിലെ ‘ആനന്ദം’ എന്ന് തുടങ്ങുന്ന പുതിയ ഗാനം ഇന്ന് റിലീസായപ്പോൾ ഫെയ്സ്ബുക്കിൽ പഴയൊരു ഓർമ പങ്കുവയ്ക്കുകയാണ് ബിജിബാല്‍.

ബിജിബാലിന്റെ രസകരമായ കുറിപ്പ് വായിക്കാം;

ADVERTISEMENT

ഈ ഒരീണം 'മഹേഷിന്റെ പ്രതികാര'ത്തിൽ "മൗനങ്ങൾ" എന്ന പാട്ടിന്റെ സ്ഥാനത്ത് ആദ്യം ചെയ്തതാണ്. പാട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ ഈണത്തിൽ ജിംസി എന്ന കഥാപാത്രത്തിന്റെ ദേഹത്ത് അപ്പൂപ്പൻ താടി വീഴുമ്പോൾ ചിത്രങ്ങൾ എടുക്കുന്ന രംഗത്ത് BGM ആയി ഉപയോഗിച്ചത് നിങ്ങൾക്ക് കേൾക്കാം. 

എല്ലാ ജോലിയും പൂർത്തിയാകാറായപ്പോൾ ദിലീഷ് ഈ പാട്ട് മാറ്റി കുറച്ചു കൂടി സോഫ്റ്റായ പാട്ടായാലോ എന്നഭിപ്രായപ്പെട്ടു. അങ്ങനെ "മൗനങ്ങൾ" ഉണ്ടായി. ഈ ഈണം പക്ഷെ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇത് അതേ ചിത്രത്തിന്റെ റീമേക്കിൽ അതേ സാഹചര്യത്തിൽ ഉപയോഗിക്കാൻ ആയത് പ്രകൃതിയുടെ ഒരു മാജിക് ആണ്. അല്ലേ! 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT