Wednesday 15 March 2023 11:36 AM IST : By സ്വന്തം ലേഖകൻ

നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ‘ദസറ’, വില്ലനായി ഷൈൻ ടോം ചാക്കോ; ട്രെയിലർ പുറത്തിറങ്ങി

dasara

നാനി നായകനാകുന്ന ‘ദസറ’ എന്ന ബിഗ് ബജറ്റ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കിടിലന്‍ മേക്കോവറിലാണ് നാനി സിനിമയില്‍ എത്തുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഷൈൻ ടോം ചാക്കോയും തെലുങ്ക് നടൻ സായ് കുമാറും നെഗറ്റീവ് വേഷങ്ങളിൽ എത്തുന്നു. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ട്രെയിലറിൽ കാണിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻപറിവ്. പിആർഒ: ശബരി

Tags:
  • Movies