ADVERTISEMENT

മലയാളത്തിന്റെ പ്രിയദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമ മോഹന്റെയും ഇളയ മകൾ നക്ഷത്രയ്ക്ക് ഇന്ന് 11–ാം പിറന്നാൾ. ഇപ്പോഴിതാ, പ്രിയ നച്ചുമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും നക്ഷത്രയുടെ ചേച്ചി പ്രാർഥനയും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് വൈറൽ.

“എന്റെ പ്രിയപ്പെട്ട നച്ചുമ്മയ്ക്ക് പിറന്നാൾ ആശംസകൾ. അച്ഛൻ നിന്നെ ഒരുപാടു സ്നേഹിക്കുന്നു” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചതെങ്കിൽ, “ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വർഷങ്ങൾ. എന്റെ കുഞ്ഞുമോൾക്ക് പിറന്നാൾ ആശംസകൾ” എന്നാണ് പൂർണിമയുടെ കുറിപ്പ്.

ADVERTISEMENT

“എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ. വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ” പ്രാർഥന കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT