ADVERTISEMENT

‘ദൃശ്യം 2’ കന്നഡ റീമേക്കിൽ മലയാളത്തിന്റെ പ്രിയനടി നവ്യ നായരാണ് നായിക. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’ എന്ന കുറിപ്പോടെയാണ് ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന വിഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

‘ദൃശ്യം 2’ കന്നഡ റീമേക്ക് ‘ദൃശ്യ’യിൽ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT