ADVERTISEMENT

രോഗദുരിതത്താൽ വലയുന്ന സൗമ്യയെ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ.

ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെൺകുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർത്ഥിച്ചുകൊണ്ട് അടുത്തിടെ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ആ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ മുന്നോട്ട് വന്ന് സൗമ്യയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകുകയും അങ്ങനെ സൗമ്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാകുകയും ചെയ്തു.

ADVERTISEMENT

നവ്യയുടെ കുറിപ്പ് –

കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റൽ ആണ് സൗമ്യ എപ്പോൾ ഉള്ളത് .. ഇന്നു രാവിലേ സർജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർഥനയാണ് വീണ്ടും അവൾ പാടുന്നതും , അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ് ..എല്ലാവരും പ്രാർഥിക്കണം .. ഒരിക്കൽ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി .. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു ..

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT