ADVERTISEMENT

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേടിക്കാന്‍ ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് ആശുപത്രിയിൽ എത്തി.

ADVERTISEMENT

പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നവ്യയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാനാണ് തീരുമാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT