ADVERTISEMENT

ബോളിവുഡ് താരങ്ങളായ പൂജ ബത്രയും നവാബ് ഷായും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പോയ ദിവസങ്ങളിൽ വലിയ വാർത്താ പ്രാധാന്യമാണ് നേടിയത്. തങ്ങൾ വിവാഹിതരായെന്ന സ്ഥിരീകരണവുമായി രംഗത്തു വന്ന പൂജ, നവാബുമായുള്ള പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞ അഭിമുഖവും വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നവാബ് ഷായും മനസ്സ് തുറന്നിരിക്കുന്നു.

ADVERTISEMENT

ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവാബ് വ്യക്തമാക്കിയത്.

‘സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്കു വന്നത്. അപ്പോള്‍ തന്നെ എനിക്കുറപ്പായി, അവര്‍ക്കൊപ്പമാണ് ബാക്കി ജീവിതം എന്ന്. ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നി’.– നവാബ് വ്യക്തമാക്കി.

ADVERTISEMENT

ഡല്‍ഹിയില്‍, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇരുവരുടേയും വിവാഹം.

‘ഇന്നത്തെ കാലത്ത് വിരളമായി കാണുന്ന ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായി വന്നു’.– നവാബ് കൂട്ടിച്ചേർത്തു.

ADVERTISEMENT



 

ADVERTISEMENT