ADVERTISEMENT

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈ മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണു വേദി മാറ്റിയത്.

ADVERTISEMENT

ചെന്നൈ നഗരത്തിൽ നിന്നു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ മഹാബലിപുരത്തെ കടലിനോട് ചേർന്നുകിടക്കുന്ന ഷെറാടൺ ഗ്രാൻഡ് റിസോർട്ട് എന്ന ആഢംബര റിസോർട്ടിലെത്താം. വലിയ സ്വിമ്മിംഗ് പൂളുകൾ, ധാരാളം ഉദ്യാനങ്ങൾ, സിറ്റിംഗ് ഏരിയ, ഫൗണ്ടെയ്ൻ, അതിഥികൾക്കായി പ്രൈവറ്റ് ബീച്ച് എന്നിവയെല്ലാം ഈ റിസോർട്ടിലുണ്ട്.

2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായതും പിന്നീട് പ്രണയത്തിലായതും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT