ADVERTISEMENT

നസ്രിയ നായികയായി തെലുങ്കിൽ അരങ്ങേറുന്ന ആദ്യ ചിത്രത്തിൽ നാനി നായകന്‍. വിവേക് ​​ആത്രേയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത് ചിത്രമായിരിക്കുമിത്.

‘ഇതായിരിക്കും എന്റെ ആദ്യ തെലുങ്ക് ചിത്രം. ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍. ഡേറ്റ് കുറിച്ച് വച്ച് കാത്തിരിക്കൂ. ഹാപ്പി ദീപാവലി’ നസ്റിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

ADVERTISEMENT

സിനിമയുടെ പേര് നവംബർ 21ന് പ്രഖ്യാപിക്കും. പോസ്റ്ററിൽ യാത്രയും സംഗീതവും കണക്ട് ചെയ്യുന്ന ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT