Tuesday 26 September 2023 09:26 AM IST : By സ്വന്തം ലേഖകൻ

‘കാൽ ട്വിസ്റ്റ് ആയി, ‘ടക്ക്’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു’: പരുക്കേൽക്കുന്ന വിഡിയോ പങ്കുവച്ച്, കുറിപ്പുമായി നീരജ്

neeraj

‘ആർഡിഎക്സ്’ ക്ലൈമാക്സിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തന്റെ കാലിന് പരുക്കേറ്റതിന്റെ വിഡിയോ പങ്കുവച്ച് കുറിപ്പുമായി നടന്‍ നീരജ് മാധവ്. ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകൾ കൊണ്ട് പരുക്ക് ഭേദമാക്കിയത്. ഈ അനുഭവവും നീരജ് കുറിപ്പിൽ വിശദീകരിക്കുന്നു.

‘ക്ലൈമാക്സ് ഫൈറ്റ്. ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ നിൽക്കണം. പക്ഷേ, ഫോം പാഡിൽ കാൽ ട്വിസ്റ്റ് ആയി ‘ടക്ക്’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. പടത്തിൽ നിന്നു മാറേണ്ടി വരുമോ എന്നു ചിന്തിച്ചുപോയി’.– നീരജ് പറയുന്നു.

‘ഏറ്റവും പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്‍‍ലിക്ക് നന്ദി പറയുന്നു. എന്നിൽ ആത്മവിശ്വാസം നിറച്ച് ചുരുങ്ങിയ സമയം കൊണ്ട് പരുക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങൾ ഒരു രക്ഷകനാണ്’.– നീരജ് കുറിച്ചു.