Saturday 25 November 2023 03:31 PM IST : By സ്വന്തം ലേഖകൻ

വീണ്ടും വക്കീൽ വേഷത്തിൽ മോഹൻലാൽ...‘നേര്’ ഒഫീഷ്യൽ പോസ്റ്റർ എത്തി

neru

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ‘നേര്’ ന്റെ ഒഫീഷ്യൽ പോസ്റ്റർ എത്തി. വക്കീൽ കുപ്പായമണിഞ്ഞ് നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. ‘ദൃശ്യം 2’ ൽ വക്കീൽ കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. പ്രിയ മണി ആണ് നായികയായി എത്തുന്നത്.

‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനുമായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി താരങ്ങളും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം : സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശാന്തി ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ : ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം.