Saturday 01 February 2020 12:41 PM IST : By സ്വന്തം ലേഖകൻ

ഇനി ‘ന്യൂയോർക്ക്’! മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു: ചിത്രീകരണം അമേരിക്കയിൽ

mammootty

മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന് ‘ന്യൂയോർക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. പോക്കിരിരാജ, മധുരാജ എന്നിവയാണ് ഈ ടീമിന്റെ പുതിയ ചിത്രങ്ങൾ. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ‘ന്യൂയോർക്ക്’ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറാണ്.

യുജിഎം പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. നവീൻ ജോണിന്റെതാണ് തിരക്കഥ.

മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.