Wednesday 16 April 2025 12:58 PM IST : By സ്വന്തം ലേഖകൻ

ആ മോഹം യാഥാർഥ്യമായി, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് നിമിഷ സജയൻ

nimisha-sajayan

കൊച്ചിയിൽ സ്വന്തമായൊരു വീട് എന്ന മോഹം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പുതിയ വീടിന്റെ ഗൃഹപ്രവേശം താരം ആഘോഷമാക്കി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവച്ചു. ‘ജനനി’ എന്നാണ് വീടിനു നിമിഷ നൽകിയ പേര്.

അനു സിതാര, ഗണപതി, ചിദംബരം, ഷാഹി കബീർ, ആന്റണി വർഗീസ് തുടങ്ങിയവർ അതിഥികളായി എത്തി.

നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. സജയൻ നായരാണ് നിമിഷയുടെ പിതാവ്. ഈ ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞിരുന്നു. ബിന്ദു സജയൻ ആണ് അമ്മ. നീതു സജയൻ സഹോദരി.