ADVERTISEMENT

മിനിസ്ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരയായ ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് നിഷ സാരംഗ്. സിനിമയിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്ന നിഷയുടെ ജീവിതം മാറ്റിമറിച്ചത് നീലുവാണ്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ കൊച്ചുമകനെക്കുറിച്ച് പറഞ്ഞതാണ് വൈറൽ.

മൂത്തമകളുടെ മകനായ റയാനെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് താരത്തിന്. റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല’’.– താരം ചെറു ചിരിയോടെ പറയുന്നു.

ADVERTISEMENT

‘‘8–ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10–ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ’’.– നിഷ കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT