സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്.
‘നമ്മുടെ മൂത്ത സഹോദരി രണ്ടാമത്തെ അമ്മയെപ്പോലെയാണ്. നമ്മെ മുന്നോട്ട് നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകും’.– എന്നാണ് മഞ്ഞ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് സഹോദരിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും നിത്യയും മകൾ നൈനയും ഒരുമിച്ചുള്ള നൃത്ത റീലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് നിത്യ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.