‘ഒരു പഴയ...പഴയ....പഴയ ഞാൻ’! തെന്നിന്ത്യയുടെ ഈ താരസുന്ദരിയെ മനസ്സിലായോ ? ചിത്രം ഏറ്റെടുത്ത് ആരാധകർ
Mail This Article
×
പ്രിയതാരങ്ങളുടെ പഴയകാല ചിത്രങ്ങൾ എക്കാലവും സോഷ്യൽ മീഡിയയ്ക്കും ആരാധകർക്കും പ്രിയങ്കരമാണ്. താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളുൾപ്പടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, തെന്നിന്ത്യൻ താരനായികയായിരുന്ന ഖുശ്ബുവും ഒരു ഓർമച്ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു. തന്റെ കുട്ടിക്കാല ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംവിധായകനും നടനുമായ സുന്ദർ സിയുടെ ഭാര്യ കൂടിയാണ് ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളാണ്
ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ഖുശ്ബു പിന്നീട് തെന്നിന്ത്യയിലെ താരനായികയായി വളർന്നു. ഇപ്പോൾ രാഷ്ട്രീയ രംഗത്തും പ്രവർത്തിക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.