ADVERTISEMENT

പ്രശസ്ത സാഹിത്യകാരൻ ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ ‘ഒരു തെക്കൻ തല്ലു കേസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. മോഹൻലാൽ–പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ യുടെ സഹ എഴുത്തുകാരന്‍ കൂടിയാണ് ശ്രീജിത്ത്.

രാജേഷ് പിന്നാടൻ ‘ഒരു തെക്കൻ തല്ലു കേസ്’ ന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നു. പത്മപ്രിയ, റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരും അഭിനയിക്കുന്നു.

ADVERTISEMENT

മുകേഷ് ആര്‍. മേത്ത, സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്‌ഷന്‍സ്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT