Monday 10 February 2020 12:45 PM IST : By സ്വന്തം ലേഖകൻ

ഓസ്കർ പുരസ്കാരം: വാക്വീന്‍ ഫീനിക്സ് മികച്ച നടൻ, റെനെ സെല്‍വെഗർ മികച്ച നടി, മികച്ച സിനിമ പാരസൈറ്റ്!

oscar2020

വാക്വീന്‍ ഫീനിക്സിനു (ജോക്കര്‍) മികച്ച നടനുള്ള  ഓസ്കർ പുരസ്കാരം.  റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മികച്ച സിനിമ, സംവിധായകന്‍ അടക്കം കൊറിയൻ ചിത്രമായ പാരസൈറ്റിന് നാല് പുരസ്കാരങ്ങള്‍. മികച്ച രാജ്യാന്തര ചിത്രം, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും പാരസൈറ്റ് സ്വന്തമാക്കി. കൊറിയന്‍ ചിത്രം ഇത്രയും ഓസ്കർ പുരസ്കാരം നേടുന്നത് ആദ്യമാണ്.  

‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന്  ‌ലോറ ഡെണ്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും  വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് നേടി. ടോയ് സ്്റ്റോറി 4 ആണ് മികച്ച അനിമേറ്റഡ് ചിത്രം. 

മികച്ച സംഗീതത്തിനുള്ള പുരസ്കാരം ജോക്കറിന് ലഭിച്ചു. ഹില്‍ദര്‍ ഗുദനോത്തിത്തര്‍ പുരസ്കാരം ഏറ്റുവാങ്ങി. മൂന്നുപുരസ്കാരങ്ങള്‍ നേടി 1917. മികച്ച ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഷ്വല്‍ ഇഫക്റ്റ് പുരസ്കാരങ്ങള്‍ 1917 സ്വന്തമാക്കി. എഡിറ്റിങ്, ശബ്ദലേഖനം വിഭാഗങ്ങളിലെ ഓസ്കര്‍ ഫോര്‍ഡ്  V ഫെരാരിക്ക്

അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്‍ററി. ലിറ്റില്‍ വിമന്‍ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി.  11 നോമിനേഷനുമായി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. 10 നോമിേനഷനുകളുമായി വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ദി ഐറിഷ്മാന്‍, 1917 എന്നീ ചിത്രങ്ങളും മല്‍സരരംഗത്തുണ്ട് . വാക്വിന്‍ ഫീനിക്സും, റെനെ സെല്‍വെഗറുമാണ് മികച്ച നടനും നടിയുമാകാനുള്ള സാധ്യതാപട്ടികയില്‍ മുന്നില്‍.

∙ബോങ് ജൂ ഹോ (പാരസൈറ്റ്) മികച്ച സംവിധായകന്‍

∙മികച്ച വസ്ത്രാലങ്കാരം  ജാക്വിലിന്‍ ഡുറന്‍ (ലിറ്റില്‍ വിമന്‍ )

∙മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം ദി നൈബേഴ്സ് വിന്‍ഡോ

∙മികച്ച ഡോക്യുമെന്ററി : അമേരിക്കന്‍ ഫാക്ടറി 

∙മികച്ച ഹ്രസ്വ ഡോക്യുമെന്ററി  : ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

∙മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

∙മികച്ച ശബ്ദലേഖനം: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍ ( ഫോഡ് V ഫെരാരി )

∙മികച്ച ഗാനം : റോക്കറ്റ് മാന്‍ (ലവ് മി എഗെയ്ന്‍)

Tags:
  • Hollywood
  • Movies