Friday 16 February 2024 04:01 PM IST : By സ്വന്തം ലേഖകൻ

വി. കെ.പ്രകാശിന്റെ ‘പാലും പഴവും’ വരുന്നു: മീരാ ജാസ്മിനും അശ്വിൻ ജോസും താരനിരയിൽ

paalum-pazhavum

2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ വരുന്നു. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് നായിക നായകൻമാർ. ടൈറ്റിൽ പോസ്റ്റർ എത്തി.

ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,
ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ , രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ,
പ്രണവ് യേശുദാസ്, ആർ ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം റിലീസിന് തയാറെടുക്കുന്നു.