ADVERTISEMENT

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ‘ഫീനിക്സ്’ ന്റെ ട്രെയിലർ എത്തി. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. മിഥുൻ മാനുവലിന്റെ പ്രധാന സംവിധാന സഹായിയായിരുന്നു വിഷ്ണു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ, അജു വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. റോണി അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില. കെ. ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ADVERTISEMENT

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ചിത്രം നിർമ്മിക്കുന്നു. നവംബർ പതിനേഴിന് ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് - നിധീഷ് കെ. ടി. ആർ, ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം - സാം സി. എസ്, സ്റ്റോറി ഐഡിയ - ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT