വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം പൂനം പാണ്ഡെ.
വലിയ വിവാദം സൃഷ്ടിച്ച ഈ പരസ്യത്തിനെതിരെ ബ്രാ ഊരിയായിരുന്നു പൂനത്തിന്റെ പ്രതിഷേധം. ‘പാകിസ്ഥാന്‍ ടീം കപ്പുകൊണ്ട് തൃപ്തരാകേണ്ട, നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം’ എന്നു പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പില്‍ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറഞ്ഞു.
പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോയിൽ ചായ കുടിച്ചുകൊണ്ടാണ് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയുന്നത്. ഇതിന്റെ അനുകരണമാണ് പരിഹസിക്കുന്ന രീതിയിലുള്ള പരസ്യം.
അഭിനന്ദനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുമ്പോൾ ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല’ എന്നാണ് മറുപടി.
അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കൊള്ളാം എന്നും പരസ്യത്തിലെ ആള്‍ പറയുന്നു. പിന്നീട് ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതും പരസ്യത്തിലുണ്ട്. ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഈ കപ്പ് നമുക്ക് നേടാം എന്ന ഹാഷ് ടാഗോടെ പരസ്യം പൂര്‍ണമാകുന്നു.
ഇതിനെതിരെയാണ് ഇന്ത്യൻ ആരാധകർക്കിടയിൽ പ്രതിഷേധം പുകയുന്നത്.