Saturday 14 December 2024 11:40 AM IST : By സ്വന്തം ലേഖകൻ

സന്തോഷദാമ്പത്യത്തിന്റെ 22 വർഷങ്ങൾ...ജൻമദിനവും ചേരുമ്പോൾ ഇരട്ടി മധുരം

poornima

ഇരുപത്തി രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരദമ്പതികളായ പൂര്‍ണിമയും ഇന്ദ്രജിത്തും. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടുപേരും സോഷ്യല്‍ മീഡിയ പോസ്റ്റുകൾ പങ്കുവച്ചു.

പൂര്‍ണിമയെ സംബന്ധിച്ച് വിവാഹ വാര്‍ഷികം ജന്മദിനം കൂടിയാണ്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷികവും, ജന്മദിനവും ആശംസിച്ചാണ് ഇന്ദ്രജിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.