ഇതത്ര നിസ്സാരമല്ല കേട്ടോ...: മൂന്ന് മിനിറ്റ് പ്ലാങ്ക് വിഡിയോ പങ്കുവച്ച് പൂർണിമ: ചലഞ്ച് ചെയ്ത് താരം
Mail This Article
ഫിറ്റ്നസ്സിലും ശരീര സംരക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി പൂർണിമ. ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള താരത്തിന്റെ ഒരു വർക്കൗട്ട് വിഡിയോയാണ് വൈറൽ.
ജിമ്മിൽ മൂന്ന് മിനിറ്റ് സമയം പ്ലാങ്ക് ചെയ്യുന്ന വിഡിയോയാണ്, മൂന്ന് മിനിറ്റിന്റെ പ്ലാങ്ക് ചലഞ്ച് പങ്കുവച്ച്, പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിഡിയോ സ്റ്റോറിയായി പങ്കുവെച്ച് മൂന്ന് സുഹൃത്തുക്കളെയാണ് പൂർണിമ ചലഞ്ചു ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് നിലനിർത്തുന്നതിനു ചെയ്യുന്ന ഒരു പ്രധാന വ്യായാമമാണ് പ്ലാങ്കിങ്. അത്രയും മികച്ച ഫിറ്റ്നസ് ഉള്ളവർക്കാണ് കൂടുതൽ നേരം പ്ലാങ്കിങ് ചെയ്യാൻ സാധിക്കുക.
നിമിഷ സജയൻ, സിത്താര കൃഷ്ണകുമാർ, ലെന, നൈല ഉഷ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരും വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.