ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രകൃതി എന്ന അനുശ്രീ. അടുത്തിടെയാണ് താരം വിവാഹിതയായത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ.

ദീർഘകാലത്തെ പ്രണയത്തെത്തുടർന്ന്, തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച്, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായായിരുന്നു വിവാഹം. ‘എന്റെ മാതാവ്’ എന്ന പരമ്പരയുടെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്.

ADVERTISEMENT

ഇപ്പോഴിതാ, വിവാഹ വിശേഷങ്ങളെക്കുറിച്ച് പ്രകൃതി ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുന്നു.

‘‘ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിനു മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’യുടെ ലൊക്കേഷനിൽ വച്ചു തന്നെ വിഷ്ണു എന്നെ പ്രപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല. പിന്നീട് 3 വർഷം കഴിഞ്ഞ്, ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടു. അവിടെ വച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പോള്‍ ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു’’.– പ്രക‍‍ൃതി പറയുന്നു.

a2
ADVERTISEMENT

എതിർപ്പുകള്‍ കടന്ന്

എന്റെ വീട്ടില്‍ ഈ പ്രണയം തുടക്കം മുതലേ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നിത്തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല. അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്, ‘ഇത് കുറച്ചു കാലത്തേക്കേ ഉണ്ടാകുള്ളൂ, ഈ വർക്ക് തീർന്നാല്‍ ഉടൻ പോകും’ എന്നൊക്കെയാണ്.

ADVERTISEMENT

1വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്നു പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റു വിവാഹ ആലോചനകളും സജീവമാക്കി. അപ്പോൾ, ‘വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല, വിഷ്ണുവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു’ എന്നു ഞാനും ഉറപ്പിച്ചു പറഞ്ഞു. അതോടെ വലിയ പ്രശ്നമായി. ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത് – ‘ഞാന്‍‌ അവന്റെ കൂടെ പോകുകയാണ്, മറ്റൊരു വിവാഹം എനിക്കു പറ്റില്ല’ എന്ന്. വീട്ടിൽ, എല്ലാവരുടെയും മുമ്പിൽ നിന്നു കാര്യം പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്. അവർ തടയാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ തീരുമാനം മാറിയില്ല.

a3

പിരിയാനാകില്ല

ഞങ്ങളുടെ പ്രണയം, സാധാരണ പോലെ, തോന്നുമ്പോൾ കാണാൻ പറ്റുന്നു, മിണ്ടാൻ പറ്റുന്നു എന്ന തരത്തിലായിരുന്നില്ല. ഒരുപാട് പരിമിതികളുണ്ടായിരുന്നു. ഒരു വർഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. എന്നിട്ടും ഞങ്ങൾക്കിടയിൽ അകൽച്ച തോന്നിയിട്ടില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. എന്നെ സംബന്ധിച്ച് വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പൈസയോ, സമ്പാദ്യമോ, ജോലിയോ ഒന്നും നോക്കിയല്ല ഞാൻ സ്നേഹിച്ചത്. അവന്റെ സ്വഭാവം ചിന്തകൾ ഒക്കെയാണ് എന്നെ ആകർഷിച്ചത്.

a5

എന്റെ നാട് കാലടിയാണ്. വിഷ്ണുവിന്റേത് പൂജപ്പുര. ഞാനും വിഷ്ണുവും ഇപ്പോൾ പുതിയ വീട് എടുത്തു. ‘വർണപ്പകിട്ട്’ ആണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്ന പരമ്പര.

 

ADVERTISEMENT