ADVERTISEMENT

മകനും യുവനായകനുമായ പ്രണവ് മോഹൻലാലിന് ആക്ഷൻ പറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. മോഹൻലാല്‍ സംവിധായകനാകുന്ന ‘ബറോസ്’ന്റെ ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്യാമറയ്ക്ക് മുന്നില്‍ നിൽക്കുന്ന പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലാണ് വിഡിയോയിൽ. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് സീന്‍ വിശദീകരിക്കുകയാണ് മോഹന്‍ലാല്‍.

ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ബറോസ് ഒരുക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ചിത്രത്തില്‍ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുകളുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT