Thursday 27 February 2020 11:19 AM IST : By സ്വന്തം ലേഖകൻ

ത്രസിപ്പിക്കാൻ മമ്മാലി! തകർപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രണവിനെ അവതരിപ്പിച്ച് പ്രിയദർശൻ

pranav-new

വൻതാരനിരയുമായാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങി വൻതാരനിര അണിനിരക്കുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നു.

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് മരക്കാരായി അഭിനയിക്കുന്നത്. മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രണവും ചിത്രത്തിലുണ്ട്. മമ്മാലി അഥവ കുഞ്ഞാലി മരക്കാർ നാലാമന്‍ ആയിട്ടാണ് പ്രണവ് എത്തുന്നത്.

ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു സംഘട്ടന രംഗത്ത് നിന്നുള്ള പ്രണവിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 26 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ 5000 ഓളം തിയറ്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.