Tuesday 17 May 2022 09:13 AM IST : By സ്വന്തം ലേഖകൻ

ഇതൊക്കെയാണ് ജീവിതത്തിന്റെ ആനന്ദങ്ങൾ...: സ്ലാക്‌ലൈൻ വാക്ക് വിഡിയോ പങ്കുവച്ച് പ്രണവ് മോഹൻലാല്‍

pranav

തന്റെ സ്ലാക്‌ലൈൻ വാക്ക് വിഡിയോ പങ്കുവച്ച് യുവനായകൻ പ്രണവ് മോഹൻലാല്‍. കയറിലൂടെയോ കമ്പിയിലൂടെയോ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈൻ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.

യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ്.

നടി ലെന, സാധിക വേണുഗോപാൽ, റോസിൻ ജോളി എന്നിവരുൾപ്പടെയുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു...’എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.