ADVERTISEMENT

കോവിഡ് രോഗനിർണയത്തിനും , ഐസലോഷനും ശേഷം പൃഥ്വിരാജ് വീണ്ടും സിനിമാസെറ്റിലേക്ക്. 'ജന ഗണ മന' സിനിമയുടെ സെറ്റിൽ വച്ച് പൃഥ്വിരാജിനടക്കം കോവിഡ് സ്ഥിതീകരിച്ച ശേഷം സിനിമയുടെ ഷൂട്ടിങ് നിർത്തിവയ്ക്കുകയായിരുന്നു.  കഴിഞ്ഞ മാസം  കൊച്ചിയിലെ സെറ്റിൽ  നടത്തിയ പരിശോധനയിലാണ് പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഐസലോഷന്റെയും കോവിഡ് നെഗറ്റിവ് ആയതിന്റെയും വിവരങ്ങൾ പൃഥ്വിരാജ് ഷെയർ ചെയ്യുന്നുണ്ടായിരുന്നു. തിരികെ ഷൂട്ടിലേക്ക് കടക്കുന്ന വിവരവും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. പൃഥ്വിരാജും സുരാജും 'ഡ്രൈവിങ് ലൈസൻസി'ന് ശേഷം ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയാണ് ‘ജന ഗണ മന’യ്ക്കുള്ളത്. 'ക്വീൻ' സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് ജന ഗണ മന.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT