തങ്ങളുടെ മകൾ അലംകൃതയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരെ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും.
ഈ പ്രൊഫൈൽ തങ്ങളുടെ മകളുടേതല്ലെന്നും വ്യാജമാണെന്നും വ്യക്തമാക്കി പൃഥ്വിയും സുപ്രിയയും രംഗത്തെത്തി.
അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ഇരുവരും ഇത് തള്ളിക്കളയുകയാണ്.
‘ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല. ഞങ്ങളുടെ 6 വയസ്സുകാരി മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം’ എന്നാണ് സുപ്രിയയും പൃഥ്വിയും കുറിച്ചിരിക്കുന്നത്.