അഹങ്കാരിയെന്ന വിളിപ്പേര് മാറിയതെങ്ങനെ? യാഥാർഥ്യം പൃഥ്വിരാജ് പറയുന്നു (വനിത കവർഷൂട്ട് വിഡിയോ)

Mail This Article
അഹങ്കാരിയെന്നും ചങ്കൂറ്റമുള്ളവനെന്നും വിളിച്ച് അകറ്റി നിർത്തിയ പലരും ഇഷ്ടപ്പെടാൻ തുടങ്ങിയോ? എന്ന ’വനിത’യുടെ ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ;
"എനിക്കറിയില്ല. വർഷങ്ങൾക്കു മുമ്പ് മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’യിൽ വന്ന അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ സുഹൃത്ത് അയച്ചു തന്നു. അടുത്ത പത്തുവർഷം കഴിഞ്ഞ് ഞാൻ ചെയ്യുമെന്നു പറഞ്ഞ ആഗ്രഹങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. എനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യണം, സിനിമ സംവിധാനം ചെയ്യണം, നല്ല സിനിമകൾക്കു പണം മുടക്കുന്ന നിർമാതാവാകണം.. ദൈവാനുഗ്രഹത്താല്‍. ഇതൊക്കെ സാധിച്ചുകൊണ്ടിരിക്കുന്നു.
അന്നിതു കേട്ട് വലിയ വായില്‍ സംസാരിക്കുന്നു എന്നു പറഞ്ഞവർക്ക് ഞാനിതിനൊക്കെ വേണ്ടി ശ്രമിക്കുന്നു എന്നു തോന്നിയിരിക്കാം. അതാകാം അവർ മാറിയത്. എനിക്കിപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ, അതു ചെയ്യേണ്ട രീതിയിൽ ചെയ്യാനാകുന്നു. ഇത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. കരിയറിലുടനീളം ഈ അവസ്ഥ തുടർന്നാൽ മതി എന്നാണ് ആഗ്രഹിക്കുന്നത്, അല്ലാതെ ഇതിനേക്കാള്‍ വലിയ താരമാകണമെന്നോ ഒന്നുമില്ല."
അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ
വനിത കവർ ഷൂട്ട് വിഡിയോ കാണാം;