ADVERTISEMENT

മിമിക്രിയിൽ തുടങ്ങി അഭിനയത്തിലൂടെ സംവിധാനത്തിലേക്കു കടക്കുന്നവരിലെ ഏറ്റവും പുതിയ അംഗമാണ് കലാഭവൻ ഷാജോൺ. സലിം കുമാർ, നാദിർഷ, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ തുടങ്ങിയവരുടെ നിരയിലേക്കാണ് ഷാജോണിന്റെയും കടന്നു വരവ്. ഷാജോൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താരസമ്പന്നമാണ് ചിത്രം. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

prithviraj

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിൽ തന്നെ, അടുത്ത ദിവസങ്ങളിൽ പ്രചരിച്ചതിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ലൊക്കേഷനിൽ ലുങ്കിയുടുത്ത് നടക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. ചിത്രത്തിലെ ഏതെങ്കിലും സീനിനു വേണ്ടിയാണോ ഇതെന്നു വ്യക്തമല്ല. എന്തായാലും ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഇത്ര സിംപിളാണോ രാജുവേട്ടൻ’ എന്നാണ് ചിത്രം കണ്ട ആരാധകരുടെ പ്രധാന കമന്റ ്.

താൻ ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ തിയേറ്ററിലെത്തിയ ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ.

 

ADVERTISEMENT
ADVERTISEMENT