ADVERTISEMENT

‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം വാർത്തകളിൽ നിറയുമ്പോൾ, ‘ലൂസിഫറി’ന്റെ റഷ്യൻ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഷൂട്ടിന്റെ ഇടവേളയിൽ, സഹപ്രവർത്തകരെ സഹായിക്കുന്ന മോഹൻലാലിന്റെ വിഡിയോയാണിത്.

ലൊക്കേഷനിലെ കൊടും തണുപ്പ് കാര്യമാക്കാതെ, കയ്യിൽ ഭാരമുള്ള മണൽസഞ്ചികൾ‌ തൂക്കി, സഹപ്രവർത്തകരെ സഹായിക്കുന്ന മോഹൻലാലിന്റെ വിഡിയോ ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു.

ADVERTISEMENT

‘മൈനസ് 16 ഡിഗ്രി സെൽഷ്യസാണ് റഷ്യയിലെ താപനില. അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ഓരോ മണൽസഞ്ചികളുടെയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് വിശ്രമിക്കാൻ സെറ്റിൽ ചൂടുള്ള ടെന്റുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പ്രാധാന്യം നൽകിയത് ഞങ്ങൾക്കൊപ്പം നിൽക്കാനും ചിത്രീകരണത്തിനു വേണ്ട ഒരുക്കങ്ങളിൽ സഹായിക്കാനുമാണ്’. –പൃഥ്വി കുറിച്ചു.

‘ലൂസിഫറി’ന്റെ ക്ലൈമാക്സ് സീനുകളാണ് റഷ്യയിൽ ചിത്രീകരിച്ചത്.

ADVERTISEMENT

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്. മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

 

ADVERTISEMENT

 

ADVERTISEMENT