Wednesday 23 September 2020 11:38 AM IST : By സ്വന്തം ലേഖകൻ

എന്റെ ജീവന്റെ ജീവൻ...! അല്ലിയെ നെഞ്ചോട് ചേർത്തു പിടിച്ച് പൃഥ്വി: ചിത്രം വൈറൽ

prithviraj

മകൾ അല്ലിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. അല്ലിയെ മടിയിൽ കിടത്തി നെഞ്ചോട് ചേർത്തിരിക്കുന്ന ക്യൂട്ട് ചിത്രമാണ് Mine! എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. #Dada&#Ally എന്നീ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രത്തിൽ അല്ലിയുടെ മുഖം കാണാനാകില്ല. ജേക്കബ് ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്.

അല്ലിയുടെ കഴിഞ്ഞ പിറന്നാളിന് മകളുടെ ഏറ്റവും പുതിയ ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.