ADVERTISEMENT

ഓർമകളിലേക്ക് തിരികെ നടന്ന് പൃഥ്വിരാജ്. തന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ പൂജ ചടങ്ങിനിടെ പകർത്തിയ ചിത്രം പങ്കുവച്ച് പൃഥ്വി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.

വരും വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. അവധിക്കാലത്ത്, കോളേജിലേക്ക് മടങ്ങുന്നതിനു മുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല... അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ടെന്നാണ് താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ഓസ്ട്രേയിലയിൽ പഠിക്കുന്ന കാലത്താണ് താരം നന്ദനത്തിൽ അഭിനയിച്ചതും തുടർന്ന് സിനിമയിൽ സജീവമായതും.

ADVERTISEMENT
ADVERTISEMENT