Thursday 01 August 2024 03:07 PM IST : By സ്വന്തം ലേഖകൻ

‘നമ്മൾ ഒരുമിച്ച് ലോകത്തെ നേരിടുന്ന മറ്റൊരു വർഷത്തിലേക്ക്’: സുപ്രിയ മേനോനു പിറന്നാൾ ആശംസകൾ നേർന്നു പൃഥ്വിരാജ് സുകുമാരൻ

prithviraj

ജീവിതപങ്കാളി സുപ്രിയ മേനോനു പിറന്നാൾ ആശംസകൾ നേർന്നു മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ.

‘സ്നേഹത്തിന്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക്. നമ്മുടെ സ്വപ്നങ്ങളെ പിൻതുടരാനുള്ള മറ്റൊരു വർഷത്തിലേക്ക്. നമ്മൾ ഒരുമിച്ച് ലോകത്തെ നേരിടുന്ന മറ്റൊരു വർഷത്തിലേക്ക്! ഞാൻ നിന്നെ സ്നേഹിക്കുന്നു!’ എന്നാണ് സുപ്രിയയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014നു മകൾ അലംകൃത ജനിച്ചു.