ADVERTISEMENT

മോഹൻലാലിനൊപ്പമുള്ള കല്യാണിയുടെ സെൽഫി പങ്കുവച്ച് മനോഹരമായ കുറിപ്പുമായി സംവിധായകൻ പ്രിയദർശൻ.

പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാല്‍ നായകനാകുന്ന ബ്രോ ഡാഡിയിൽ കല്യാണിയും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുറിപ്പിൽ പ്രിയൻ.

ADVERTISEMENT

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നാണ് പ്രിയദര്‍ശന്റെ കുറിപ്പ്.

ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

ADVERTISEMENT

കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ADVERTISEMENT
ADVERTISEMENT